കൊച്ചി: ക്രിസ്മസിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധര്‍ണയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഭരണ കര്‍ത്താക്കളുടെ ഒത്താശയോടെ നടത്തുന്ന ഇത്തരം ക്രൈസ്തവിരുദ്ധ ആക്രമങ്ങള്‍ നിര്‍ത്തണമെന്നും ഇതിനായി ക്രൈസ്തവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ബിഷപ് പറഞ്ഞു.
വരാപ്പുഴ അതിരൂപത ആസ്ഥാനത്തു നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഹൈക്കോടതി ജംഗ്ഷനിലെ മദര്‍ തെരേസ സ്ക്വയറില്‍ സമാപിച്ചു. ധര്‍ണയില്‍ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു.
കെആര്‍എല്‍സിസി ഉപാധ്യക്ഷന്‍ ജോസഫ് ജൂഡ്, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, ട്രഷറര്‍ എന്‍.ജെ. പൗലോസ്, മുന്‍ പ്രസിഡന്റ് സി.ജെ. പോള്‍, വൈസ് പ്രസിഡന്റ് ബാബു ആന്റണി, ആഷ്ലിന് പോള്‍, സിസ്റ്റര്‍ നിരഞ്ജന എന്നിവര്‍ പ്രസംഗിച്ചു.